Current Date

Search
Close this search box.
Search
Close this search box.

സുരക്ഷ സഹകരണം ശക്തമാക്കാനൊരുങ്ങി ബഹ്‌റൈനും ഇസ്രായേലും

മനാമ: സുരക്ഷ മേഖലയിലും പ്രതിരോധ മേഖലയിലും സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഇസ്രായേലും യു.എ.ഇയും. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യമറിയിച്ചത്. ഇതിനായി ഈ ആഴ്ച നാലു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇസ്രായേലിലെത്തി. ഇസ്രായേല്‍ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

നിരവധി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇസ്രായേല്‍ സൈന്യത്തിന്റെ ഇറാന്‍ ഡയറക്ടറേറ്റിന് നേതൃത്വം നല്‍കുന്ന ഇസ്രായേല്‍ മേജര്‍ ജനറല്‍ താല്‍ കല്‍മാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മേഖലയുടെ പ്രധാന ഭീഷണിയായി ഇറാനെയാണ് കണക്കാക്കപ്പെടുന്നതെന്നും ഇത് പശ്ചിമേഷ്യയിലുടനീളം പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടിയെന്നും യൂറോപ്പിലേക്ക് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ എണ്ണം ഇവര്‍ വര്‍ദ്ധിപ്പിച്ചെന്നും ഖലീഫ പറഞ്ഞു.

ഇറാനും ലോകശക്തികളും തമ്മിലുള്ള ആണവകരാറിനെ വിമര്‍ശിച്ച അല്‍ ഖലീഫ ഇത് മേഖലയില്‍ കൂടുതല്‍ പ്രതിസന്ധികളും കൂടുതല്‍ അരാജകത്വവും കൊണ്ടുവരുമെന്നും പറഞ്ഞു.

 

Related Articles