Current Date

Search
Close this search box.
Search
Close this search box.

പതിറ്റാണ്ടുകള്‍ക്ക് ശേഷം സിറിയയില്‍ അംബാസഡറെ നിയമിച്ച് ബഹ്‌റൈന്‍

മനാമ: പതിറ്റാണ്ടുകള്‍ക്ക് ശേഷം സിറിയയിലേക്ക് അംബാസഡറെ നിയമിച്ച് ബഹ്‌റൈന്‍. സിറിയയിലെ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ബഹ്‌റൈന്‍ സിറിയയുമായുള്ള ബന്ധം താഴ്ത്തിയിരുന്നു. വഹീദ് മുബാറക് സയാറിന്റെ നിയമിച്ചതായി വ്യാഴാഴ്ച ബഹ്റൈനിലെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ബി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

അറബ് രാജ്യങ്ങള്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍-അസാദുമായുള്ള ബന്ധം പുനസ്ഥാപിക്കുന്ന നയതന്ത്ര മാറ്റത്തിന്റെ ഭാഗമാണിതെന്നും വാര്‍ത്തകുറിപ്പില്‍ പറഞ്ഞു. 2011ല്‍ സിറിയന്‍ സര്‍ക്കാര്‍ രാജ്യത്ത് ബോംബാക്രമണം ആരംഭിച്ചതോടെയാണ് ഗള്‍ഫ് – അറബ് രാജ്യങ്ങള്‍ ദമസ്‌കസിലെ തങ്ങളുടെ എംബസികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിരുന്നു. ബഹ്റൈന്‍ എംബസിയും മനാമയിലെ സിറിയന്‍ നയതന്ത്ര ദൗത്യവും പ്രവര്‍ത്തനക്ഷമമാണെന്നും ബഹ്‌റൈന്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചു.

2018 അവസാനത്തോടെ യു.എ.ഇയും സിറിയയും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കഴിഞ്ഞ മാസം, യു.എ.ഇ ദമസ്‌കസുമായുള്ള ബന്ധം പുനസ്ഥാപിച്ചിരുന്നു. സിറിയയെ അറബ് ലീഗില്‍ തിരിച്ചെടുക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയുമായി ഇതുവരെ ബന്ധം പുനഃസ്ഥാപിക്കാത്ത സൗദി അറേബ്യ, ഖത്തര്‍ എന്നിവയ്ക്കൊപ്പം സിറിയയിലെ വിമത ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പ്രാദേശിക രാജ്യങ്ങളില്‍ പ്രധാനിയായിരുന്നു നേരത്തെ യു.എ.ഇ.

സിറിയയില്‍ അംബാസഡറെ പുനഃസ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ കഴിഞ്ഞ വര്‍ഷം മാറിയിരുന്നു. റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ സിറിയന്‍ സൈന്യം നിരവധി പ്രധാന സൈനിക വിജയങ്ങള്‍ നേടിയതിന് ശേഷമാണ് യു.എ.ഇ സിറിയയുമായി വീണ്ടും ഇടപഴകാന്‍ തുടങ്ങിയത്.

റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ സിറിയന്‍ സൈന്യം നിരവധി പ്രധാന സൈനിക വിജയങ്ങള്‍ നേടിയതിന് ശേഷമാണ് അബുദാബി ദമാസ്‌കസുമായി വീണ്ടും ഇടപഴകാന്‍ തുടങ്ങിയത്.

ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളും, പ്രാദേശിക എതിരാളികളായും ശിയാ ശക്തികേന്ദ്രവുമായും കണക്കാക്കുന്ന ഇറാനെതിരെയുള്ള നിലപാടിന്റെ ഭാഗമായി, ഇറാന്റെ സ്വാധീനത്തില്‍ നിന്ന് സിറിയയെ അകറ്റാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ദമസ്‌കസുമായി ഊഷ്മളമായ ബന്ധം തേടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles