Current Date

Search
Close this search box.
Search
Close this search box.

ബാബരി നീതിനിഷേധം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും: ബഹുജന സംഗമം

കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി വിധി കോടതി തന്നെ കണ്ടെത്തിയ വസ്തുതകള്‍ക്ക് നിരക്കാത്തതും നീതി നിഷേധവുമാണ്. ഇത്തരം നീതി നിഷേധങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം നീതിക്കായുള്ള ഈ പോരാട്ടത്തില്‍ അണിനിരക്കണമെന്നും ‘ബാബരി: നീതിയാണ് പരിഹാരം’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒയും സോളിഡാരിറ്റിയും സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു.

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി സന്തുലിതമാണെന്ന വാദം ഇവിടെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ കേസില്‍ മുഖ്യകക്ഷിയായ മുസ്ലിംകളോടുള്ള വ്യക്തമായ അനീതിയാണ് വിധിയെന്ന് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ സംഗമം ഉല്‍ഘാടനം ചെയതു കൊണ്ട് പറഞ്ഞു. കോടതി വിധി പൂര്‍ണമായും നീതിപൂര്‍വ്വമാണെന്ന് പറയുന്നവര്‍ തന്നെ ഇതിനെതിരെ പ്രതികരിക്കുന്നത് തടയുന്നത് വൈരുധ്യമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ധീരമായി ഉപയോഗിക്കണമെന്നും അത് ജനാധിപത്യവും ഭരണകൂടവും നമുക്ക് നല്‍കുന്ന അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രിംകോടതി വിധിയെ മാനിക്കുമ്പോള്‍ തന്നെ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശം വിനിയോഗിക്കുകയാണെന്നും ഇത്തരം വിധികള്‍ ഏതെങ്കിലും സമുദായത്തിന്റെ പ്രശ്‌നമായല്ല എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ് ഈ വിധിയിലൂടെ കോടതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ നിയമ വ്യവസ്ഥയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം നില നിര്‍ത്താന്‍ നിതിനിഷേധങ്ങള്‍ക്കെതിരായ പോരാട്ടം അനിവാര്യമാണെന്ന് തുടര്‍ന്ന് സംസാരിച്ച സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ച ബഹുജന സംഗമത്തില്‍ എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി, അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസിമി, എന്‍.പി.ചെക്കുട്ടി, അഡ്വ.പി.എ. പൗരന്‍, എ.സജീവന്‍, ഗോപാല്‍ മേനോന്‍, കടക്കല്‍ ജുനൈദ്, അനൂപ് വി.ആര്‍, കെ.എ.ഷാജി, അഡ്വ. അംബിക, ശിഹാബ് പൂക്കോട്ടൂര്‍, സി.വി.ജമീല, കെ.എസ് നിസാര്‍, അഫീദ അഹ്മദ് എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി സ്വാഗതവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി നൗഷാദ് സി.എ നന്ദിയും പറഞ്ഞു.

ബാബരി കോടതിവിധി മുസ്ലിം വിഭാഗത്തോടുള്ള അനീതി- ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി സന്തുലിതമാണെന്ന വാദം ഇവിടെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ കേസില്‍ മുഖ്യകക്ഷിയായ മുസ്ലിംകളോടുള്ള വ്യക്തമായ അനീതിയാണ് വിധിയെന്ന് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍. ‘ബാബരി: നീതിയാണ് പരിഹാരം’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒയും സോളിഡാരിറ്റിയും സംഘടിപ്പിച്ച ബഹുജന സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി പൂര്‍ണമായും നീതിപൂര്‍വ്വമാണെന്ന് പറയുന്നവര്‍ തന്നെ ഇതിനെതിരെ പ്രതികരിക്കുന്നത് തടയുന്നത് വൈരുധ്യമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ധീരമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ധാരാളം സംഭവങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുസ്ലിംകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പശുകൊലകളും അള്‍കൂട്ടകൊലകളും വര്‍ധിച്ചു വരുന്നു. അതിനെതിരെ കാര്യമായെന്തെങ്കിലും നടപടിയെടുക്കാന്‍ കോടതിയോ അധികാരികളോ തയ്യാറായില്ല. അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന പല ബില്ലുകളും ചുട്ടെടുത്തു. ഇതെല്ലാം ഭരണഘടനക്കും ജനാധിപത്യമൂല്യങ്ങള്‍ക്കുമെതിരായ നീക്കമാണ്. അവയെ പ്രതിരോധിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles