Current Date

Search
Close this search box.
Search
Close this search box.

19ാം നൂറ്റാണ്ടിനു ശേഷം ഏഥന്‍സില്‍ ആദ്യത്തെ പള്ളി തുറന്നു

ഏഥന്‍സ്: പതിനറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് ആദ്യമായി ഔദ്യോഗിക മുസ്‌ലിം പള്ളി തുറന്നിരിക്കുകയാണ് തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രമായ ഗ്രീസ്. ഗ്രീക്ക് തലസ്ഥാനത്തിന്റെ അടുത്ത പ്രദേശമായ വൊതാനികോസിലാണ് മസ്ജിദ് തുറന്നുകൊടുത്തത്. ഗ്രീസ് ഓട്ടോമോന്‍ ഭരണത്തിനു കീഴിലായിരുന്നപ്പോഴാണ് ഇവിടെ അവസാനമായി പള്ളി ഉണ്ടായിരുന്നത്. മുസ്‌ലിം പള്ളി ഇല്ലാത്ത ഏക യൂറോപ്യന്‍ രാജ്യതലസ്ഥാനമായിരുന്നു ഏഥന്‍സ്.

ഏഥന്‍സിനു ചുറ്റുമുള്ള ആറ്റിക്ക മേഖലയില്‍ ഏകദേശം രണ്ട് ലക്ഷം മുസ്‌ലിംകള്‍ ഉള്ളതായാണ് കണക്കുകൂട്ടുന്നത്. ഗ്രീസ് മുസ്ലിം അസോസിയേഷനാണ് ഇക്കാര്യമറിയിച്ചത്. തിങ്കളാഴ്ചയാണ് മസ്ജിദ് ഔദ്യോഗികമായി തുറന്നു നല്‍കിയത്. 366 പേരെ ഉ്ള്‍കൊള്ളുന്ന പള്ളിയില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അഞ്ച് പേര്‍ക്ക് മാത്രമാണ് നമസ്‌കാരത്തിനും പ്രാര്‍ത്ഥനകള്‍ക്കും അനുമതിയുള്ളത്.

Related Articles