Current Date

Search
Close this search box.
Search
Close this search box.

സി.എ.എ റദ്ദാക്കിയില്ലെങ്കില്‍ യു.പിയിലെ തെരുവുകള്‍ ഷഹീന്‍ബാഗാവും: ഉവൈസി

ന്യൂഡല്‍ഹി: കര്‍ഷകരുടെ അടിപതറാത്ത സമരത്തെത്തുടര്‍ന്ന് കര്‍ഷക ബില്‍ പിന്‍വലിച്ച് മുട്ടുമടക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനെ വെല്ലുവളിച്ച് AIMIM നേതാവും ഹൈദരാബാദ് എം.പിയുമായി അസദുദ്ദീന്‍ ഉവൈസി. സി.എ.എ ബില്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഉത്തര്‍ പ്രദേശിലെ തെരുവുകള്‍ ഷഹീന്‍ബാഗായി മാറുമെന്നാണ് ഉവൈസി പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സി എ എ ഭരണഘടനാ വിരുദ്ധമാണ്. ബി ജെ പി സര്‍ക്കാര്‍ ഈ നിയമം തിരിച്ചെടുത്തില്ലെങ്കില്‍ ഞങ്ങള്‍ തെരുവിലിറങ്ങും, ഇവിടെ മറ്റൊരു ഷഹീന്‍ ബാഗ് വരും’ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ ഒവൈസി പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles