Current Date

Search
Close this search box.
Search
Close this search box.

അരുണാചല്‍ പ്രദേശ്: ഹോട്ടലിലെ ബോര്‍ഡില്‍ നിന്ന് ‘ബീഫ്’ നീക്കം ചെയ്യാനാവശ്യപ്പെട്ട് അധികൃതര്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഹോട്ടലിലെ സൈന്‍ ബോര്‍ഡില്‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാനാവശ്യപ്പെട്ട് അധികൃതര്‍.
നഹര്‍ലാഗണ്‍ സബ് ഡിവിഷനിലെ അധികൃതരാണ് ഹോട്ടല്‍ ഉടമകളോട് അവരുടെ സൈന്‍ബോര്‍ഡില്‍ നിന്ന് ”ബീഫ്” എന്ന വാക്ക് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

ജൂലായ് 13-ന് പുറപ്പെടുവിച്ച ഉത്തരവില്‍, ഭരണഘടനയുടെ ‘മതേതര വികാരം’ മാനിച്ചാണ് തീരുമാനമെടുത്തതെന്ന് നഹര്‍ലഗൂണിലെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് തമോ ദാദ പറഞ്ഞു. അത്തരം ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും സൈന്‍ ബോര്‍ഡുകളില്‍ ‘ബീഫ്’ എന്ന വാക്ക് എഴുതി കാണിക്കുന്നത് സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും വികാരം തുടരുന്നതിന്’ ജൂലൈ 18-നകം സൈന്‍ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സബ് ഡിവിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അതിന്റെ പരിധിയിലുള്ള എല്ലാ റെസ്റ്റോറന്റുകളോടും ഹോട്ടലുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശം പാലിക്കാത്ത ഹോട്ടലുകളില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നും അവരുടെ ട്രേഡിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവില്‍ പറഞ്ഞു.

അരുണാചല്‍ പ്രദേശ് തലസ്ഥാനത്ത് നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് നഹര്‍ലഗണ്‍, ഇറ്റാനഗര്‍ തലസ്ഥാന കോംപ്ലക്സിന്റെ ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള നഗരമാണ. സംസ്ഥാനത്ത് ഗോമാംസം കഴിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഈ നീക്കമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

Related Articles