Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം: അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍

റിയാദ്: ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ച് അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ അപലപനം രേഖപ്പെടുത്തി അറബ്-മുസ്ലിം രാഷ്ട്രങ്ങള്‍ രംഗത്ത്. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും സൗദി അറേബ്യയും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി. സൗദി വിദേശകാര്യ മന്ത്രാലയമാണ് അപലപനം രേഖപ്പെടുത്തിയത്. ഇരയുടെ കുടുംബത്തിനും ഫ്രാന്‍സിലെ ജനതയോടും സൗദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഫ്രാന്‍സിലെ വിവിധ മുസ്ലിം സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി. എല്ലാ മതങ്ങളിലും ആക്രമവും കുറ്റകൃത്യങ്ങളുമുണ്ടെന്നും ഫ്രാന്‍സില്‍ നടന്ന സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഒ.ഐ.സി സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേരാണ് ഫ്രാന്‍സില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

വെള്ളിയാഴ്ചയാണ് ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ സാമുവല്‍ പാറ്റിയെന്ന 47കാരനെ ഒരു കൂട്ടം ആക്രമികള്‍ തലയറുത്ത് കൊലപ്പെടുത്തിയത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ റോഡില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. ആക്രമിയെ പിന്നീട് പൊലിസ് വെടിവെച്ചുകൊല്ലുകയായിരുന്നു.

Related Articles