Current Date

Search
Close this search box.
Search
Close this search box.

ലഹരിക്കെതിരെ ധീരമായ നിലപാട്: മഹല്ല് കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം

കാഞ്ഞങ്ങാട്: സമൂഹത്തില്‍ മത-സാമുദായിക ഭേദമന്യേ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന്-ലഹരി ഉപയോഗത്തിനെതിരെ പരസ്യമായ നിലപാടെടുത്ത് കാസര്‍കോഡ് കാഞ്ഞങ്ങാട് മഹല്ല് കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും അതിന്റെ വിപണനം നടത്തുന്നവരെയും മഹല്ല് ജമാഅത്തിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയും വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് പിന്തുണ നല്‍കില്ലെന്നുമാണ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചത്.

സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെയുമാണ് മഹല്ല് കമ്മിറ്റിക്ക് പിന്തുണയേറുന്നത്. കഴിഞ്ഞ ദിവസം കമ്മിറ്റിയെ അഭിനന്ദിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണന്‍ നായരും രംഗത്തെത്തി. ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ പൊലിസ് സംഘം നേരിട്ടെത്തിയാണ് മഹല്ല് കമ്മിറ്റിയെ അഭിനന്ദിക്കുകയും ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തത്. തീരുമാനം അനുകരണീയവും മാതൃകാപരവുമാണെന്നും ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലീന്‍ കാസര്‍കോഡ് പദ്ധതിക്ക് പിന്തുണ നല്‍കുമെന്നും ലഹരിക്കെതിരെ മഹല്ല് കേന്ദ്രമാക്കി ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്നും നേരത്തെ മഹല്ല് കമ്മിറ്റി അറിയിച്ചിരുന്നു.

Related Articles