Current Date

Search
Close this search box.
Search
Close this search box.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: സംസ്ഥാനമൊട്ടാകെ പ്രതിഷേധ മാര്‍ച്ചുമായി എസ്.എസ്.എഫ്

കോഴിക്കോട്:  സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാന്തപുരം വിഭാഗം സമസ്ത. എസ്.എസ്.എഫിന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ സംസ്ഥാനമൊട്ടുക്കും മുഴുവന്‍ കലക്ടറേറ്റിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു. മാര്‍ച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്.

Related Articles