Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ അപലപിക്കുന്ന പ്രമേയവുമായി യു.എസിലെ ഏറ്റവും വലിയ അധ്യാപക സംഘടന

വാഷിങ്ടണ്‍: ഇസ്രായേലിന്റെ ഫലസ്തീന്‍ അതിക്രമങ്ങളില്‍ അപലപനം രേഖപ്പെടുത്തി അമേരിക്കയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ National Education Association’s (NEA). ഇസ്രായേലിന്റെ അതിക്രമങ്ങളെ സംബന്ധിച്ച് ഈഴാഴ്ച രണ്ട് പ്രമേയങ്ങളാണ് സംവാദത്തിലൂടെ ഇവര്‍ മുന്നോട്ടുവെക്കുന്നത്. ഒന്ന് ഫലസ്തീന്റെ വംശീയ ഉന്മൂലനത്തിനെതിരെയും രണ്ടാമത്തേത് ഫലസ്തീന്‍ സമരത്തെ അനുകൂലിച്ചുമുള്ളതാണ്.

National Education Association’s (NEA)ന്റെ വാര്‍ഷിക സമ്മേളനത്തിലാണ് രണ്ട് പ്രമേയങ്ങളും അവതരിപ്പിച്ചത്. ജൂണ്‍ 30ന് ആരംഭിച്ച സമ്മേളനം ജൂലൈ മൂന്നിന് സമാപിക്കും.

ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നും, ‘അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ കുട്ടികളെ തടങ്കലിലടക്കുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിനെതിരെ ശബ്ദിക്കാനുമാണ് ഒന്നാമത്തെ പ്രമേയത്തിലൂടെ അധ്യാപക സംഘടന അമേരിക്കയോട് ആവശ്യപ്പെടുന്നത്.

ഫലസ്തീനികളുടെയും, ഫലസ്തീന്‍ കുടുംബങ്ങളുടെയും നിലനില്‍പ്പും മനുഷ്യാവകാശവും പരമാധികാരവും എന്‍.ഇ.എ അംഗീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാനും സ്വതന്ത്രമായി ജീവിക്കാനുമുള്ള അവരുടെ അവകാശത്തെ വകവെച്ചുകൊടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

അമേരിക്ക ഇസ്രായേലിനും സൗദി അറേബ്യക്കും ആയുധം നല്‍കുന്നത് നിര്‍ത്തണമെന്നും 30 ലക്ഷം അംഗങ്ങളുള്ള National Education Association’s (NEA) രണ്ടാമത്തെ പ്രമേയത്തിലൂടെയും ആവശ്യപ്പെട്ടു. അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ദശലക്ഷക്കണക്കിന് അധ്യാപകരെ പ്രതിനിധീകരിക്കുന്ന ഒരു യൂണിയന്‍ അമേരിക്കന്‍ ഭരണകൂടത്തിന് അയച്ച ഒരു പ്രധാന സന്ദേശമാണിതെന്നും സംഘടന പറഞ്ഞു.

Related Articles