Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരേ പ്രതികരിച്ച് അമേരിക്കയും

വാഷിങ്ടണ്‍: കര്‍ണാടകയില്‍ കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കാനുള്ള നീക്കത്തിനെതിരെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഇപ്പോഴും പ്രതിഷേധവും ഐക്യദാര്‍ഢ്യ സംഗമങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നു അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് ഓഫിസ് ഓഫ് ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (IRF) കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ ഹിജാബ് വിലക്കിലൂടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും പാര്‍ശ്വവത്കരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ഐ.ആര്‍.എഫിന്റെ യു.എസ് അംബാസഡര്‍ റഷാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു. ഒരാളുടെ വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവരുടെ അവകാശമാണെന്നും കര്‍ണാടകയിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു-ഹുസൈന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി വിവിധ അന്താരാഷ്ട്ര സംഘനകളും വ്യക്തിത്വങ്ങളും നേരത്തെയും ട്വീറ്റ് ചെയ്തിരുന്നു.

Related Articles