Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയയിലും കാട്ടുതീ പടരുന്നു; ഏഴ് മരണം

അള്‍ജൈയേഴ്‌സ്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ചൊവ്വാഴ്ച തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. അള്‍ജീരിയന്‍ സിവില്‍ ഡിഫന്‍സ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. ടിസി ഓസു പ്രവിശ്യയിലാണ് തീ പടര്‍ന്നത് ഇവിടെ നിന്നും നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ അള്‍ജൈഴേഴ്‌സില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണിത്. ആയിരക്കണക്കിന് പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. 30 വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്.

കഴിഞ്ഞയാഴ്ച മുതലാണ് തീ പടരാന്‍ ആരംഭിച്ചത്. അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും വളണ്ടിയര്‍മാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലായി 19 സ്ഥലങ്ങളിലാണ് തീ പൊട്ടിപ്പുറപ്പെട്ടത്.

സമീപ ആഴ്ചകളില്‍ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ സ്ഥലങ്ങളില്‍ വലിയ കാട്ടുതീ ആളിക്കത്തുകയാണ്. തുര്‍ക്കിയില്‍ വ്യാപകമായ നാശനഷ്ടമാണ് തീപിടുത്തത്തിലൂടെ ഉണ്ടായത്. ഹെക്ടര്‍ കണക്കിന് വനം കത്തിനശിച്ചിരുന്നു.

Related Articles