Current Date

Search
Close this search box.
Search
Close this search box.

ന്യൂയോര്‍ക്ക് ടി.വി അവാര്‍ഡ് അല്‍ജസീറ ഇംഗ്ലീഷിന്

ന്യൂയോര്‍ക്ക്: 2022ലെ ന്യൂയോര്‍ക്ക് ടി.വി ആന്റ് ഫിലിംസ് അവാര്‍ഡിലെ ബ്രോഡ്കാസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അല്‍ജസീറ ഇംഗ്ലീഷിന്.
തുടര്‍ച്ചയായ ആറാം വര്‍ഷമാണ് അല്‍ജസീറ ഈ അവാര്‍ഡ് നേടുന്നത്. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ വാര്‍ത്തകള്‍ക്കും വാര്‍ത്ത അധിഷ്ടിത പരിപാടികള്‍ക്കും വേണ്ടി സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയുടെ ഒരു നിര തന്നെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ ആണ് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക്. കൊറോണ വൈറസ് കാരണം ഓണ്‍ലൈനില്‍ ആയിരുന്നു അവാര്‍ഡ് ചടങ്ങുകള്‍. 50ലധികം രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളാണ് അവാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയത്. യു.എസില്‍ നിന്നടക്കമുള്ള ITV, BBC, NBC, CBC എന്നിവയുള്‍പ്പെടെയുള്ള അന്തര്‍ദേശീയ ബ്രോഡ്കാസ്റ്ററുകളെയും ഇതിന്റെ ഭാഗമായിരുന്നു.

ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡലുകള്‍ നേടുന്ന മാധ്യമ സ്ഥാപനത്തിനാണ് സംഘാടകരുടെ പ്രധാന സമ്മാനമായ ബ്രോഡ്കാസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കുന്നത്.

2021 മെയ് മാസത്തില്‍ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്താ കവറേജിനും മൂന്ന് മാസത്തിന് ശേഷം താലിബാന്‍ അഫ്ഗാനിസ്ഥന്‍ ഏറ്റെടുത്തത് ഉള്‍പ്പെടെയുള്ള കവറേജിന് അല്‍ ജസീറ ഇംഗ്ലീഷ് ആകെ 15 സ്വര്‍ണ്ണ മെഡലുകള്‍ നേടി. മറ്റു വാര്‍ത്ത അധിഷ്ടിത പരിപാടിയും അല്‍ജസീറയുടെ അവാര്‍ഡ് നേട്ടത്തിന് പങ്കുവഹിച്ചിട്ടുണ്ട്.

Related Articles