Current Date

Search
Close this search box.
Search
Close this search box.

സഹായങ്ങളെല്ലാം ഒഴുകുന്നത് തുര്‍ക്കിയിലേക്ക്, സിറിയയിലേക്കെത്തുന്നത് മന്ദഗതിയില്‍

ദമസ്‌കസ്: കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ വന്‍ ഭൂചലനത്തെതുടര്‍ന്ന് കനത്ത നാശനഷ്ടം വിതച്ച സിറിയയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. അന്താരാഷ്ട്ര തലത്തിലുള്ള സഹായങ്ങളെല്ലാം എത്തുന്നത് തുര്‍ക്കിയിലേക്കാണെന്നും സിറിയയിലേക്കുള്ള സഹായങ്ങള്‍ വളരെ സാവധാനം മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം 100ലധികം രാഷ്ട്രങ്ങളാണ് ഇരു രാജ്യങ്ങള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ നിന്ന് അല്‍ ജസീറയുടെ സ്റ്റെഫാനി ഡെക്കര്‍ ആണ് ഇത്തരത്തില്‍ അനുഭവം റിപ്പോര്‍ട്ട് ചെയ്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമഗ്രികള്‍ വഹിച്ചുള്ള ട്രക്കുകള്‍ സാവധാനത്തിലാണ് സിറിയയിലേക്ക് പോകുന്നത്. ‘ഞങ്ങള്‍ ഇവിടെ തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തിലും പുനരുദ്ധാരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്താരാഷ്ട്ര സഹായ സംഘങ്ങള്‍ ഇവിടെ ഇടത്തോട്ടും വലത്തോട്ടും മധ്യഭാഗത്തും വരെ എത്തി, എന്നാല്‍ അതിലൊന്നും സിറിയയില്‍ എത്തിയില്ല. തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സിറിയക്കാരുടെ മൃതദേഹങ്ങള്‍ ബോഡി ബാഗുകളിലാക്കി ട്രക്കുകളില്‍ നിന്ന് കൈമാറുന്നു. തുടര്‍ന്ന് അത് ഏറ്റുവാങ്ങി സിറിയയിലേക്ക് കൊണ്ടുപോയു സ്വന്തം നാട്ടില്‍ സംസ്‌കരിക്കുന്നതും കാണാം’ സ്റ്റെഫാനി ഡെക്കര്‍ പറയുന്നു.

ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ 99 രാജ്യങ്ങള്‍ ഇതിനകം സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 68 രാജ്യങ്ങളില്‍ നിന്നുള്ള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ 8,326 വിദേശ ഉദ്യോഗസ്ഥരുമായി എത്തിയിട്ടുണ്ടെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.

പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധം മൂലം ഇതിനകം തന്നെ സിറിയയില്‍ രൂക്ഷമായ മാനുഷിക പ്രതിസന്ധിയും ആരോഗ്യ-അടിസ്ഥാന മേഖലകളില്‍ കടുത്ത ദുരിതവുമാണ് സിറിയന്‍ ജനത അനുഭവിക്കുന്നത്.

Related Articles