Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറും ഫലസ്തീന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ദോഹ: ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഞായറാഴ്ചയാണ് അബ്ബാസ് ദോഹയിലെത്തിയത്. ജോര്‍ദാന്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. തിങ്കളാഴ്ച അമീറിന്റെ ആസ്ഥാനമായ അമീരി ദിവാനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുവരുന്ന മധ്യസ്ഥ ചര്‍ച്ചകളും ഇരുവരും ചര്‍ച്ച ചെയ്തു.

ഫലസ്തീനിലെ ഇരു വിഭാഗങ്ങളായ ഫതഹ്-ഹമാസ് അനുരഞ്ജനത്തിനായി മധ്യസ്ഥം വഹിക്കുന്നതില്‍ പ്രധാനികളാണ് ഖത്തര്‍. ഖത്തര്‍ ഫലസ്തീന് നല്‍കി വരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ മുഴുവന്‍ സഹായ സഹകരണങ്ങള്‍ക്കും മഹ്മൂദ് അബ്ബാസ് അമീറിനോട് നന്ദി പറഞ്ഞു.

ഫലസ്തീന്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി യാതൊരു തരത്തിലുള്ള നയതന്ത്രബന്ധവും ഉണ്ടാക്കില്ലെന്ന് ഖത്തര്‍ നേരത്തെ തന്നെ നിലപാട് ആവര്‍ത്തിച്ചിരുന്നു.

Related Articles