Current Date

Search
Close this search box.
Search
Close this search box.

അഴിമതി വിരുദ്ധ നടപടി: സൗദിയില്‍ 200ലേറെ പേരെ അറസ്റ്റ് ചെയ്തു

റിയാദ്: ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി വീണ്ടും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഏറ്റവും പുതിയ ഓപറേഷനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 207 പേരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് നടപടിയും.

അതേസമയം, അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല, എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമല്ല. 2017ലാണ് നസഹ എന്ന പേരില്‍ എം.ബി.എസിന് കീഴില്‍ അഴിമതി വിരുദ്ധ ഓപറേഷന്‍ ആരംഭിച്ചത്. തട്ടിപ്പ്, കൈക്കൂലി, അഴിമതി തുടങ്ങി വിവിധ ആരോപണങ്ങളില്‍ ഇതിനകം 460 പേര്‍ക്കെതിരെ നടപടിയെടുത്തതായി സൗദി അധികൃതര്‍ അറിയിച്ചു.

Related Articles