Current Date

Search
Close this search box.
Search
Close this search box.

റാഞ്ചി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ വെടിവെപ്പ്; രണ്ട് പേര്‍ മരിച്ചു

റാഞ്ചി: ബി.ജെ.പിയുടെ പ്രവാചക നിന്ദക്കെതിരെ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തിനു നേരെ പൊലിസ് നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ രണ്ട് പേര്‍ മരിച്ചു. മരിച്ചതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. ഇസ്ലാംനഗര്‍ സ്വദേശി മുദസിര്‍, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയ നഗര്‍ സ്വദേശി സാഹില്‍ എന്നിവരാണ് മരിച്ചത്.

നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ അവഹേളനത്തിനെതിരെയാണ് വെള്ളിയാഴ്ച റാഞ്ചിയിലും മറ്റിടങ്ങളിലും പ്രതിഷേധം അരങ്ങേറിയത്. തുടര്‍ന്ന് പൊലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയും അടിച്ചമര്‍ത്തുകയും ചെയ്തിരുന്നു. സംഘര്‍ഷം നേരിടാനെന്ന പേരില്‍ പൊലിസ് വെടിവെക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് പൊലിസ് ഭാഷ്യം.

റാഞ്ചിയിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലിസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലിരുന്ന രണ്ട് പേരാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് റാഞ്ചി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവാചക നിന്ദക്കെതിരെ നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിച്ച മുസ്ലീങ്ങള്‍ക്ക് നേരെ ഹിന്ദുത്വ ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.

Related Articles