Current Date

Search
Close this search box.
Search
Close this search box.

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി 150 മരണം

ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 150ലധികം പേര്‍ മുങ്ങി മരിച്ചു. സന്നദ്ധ സംഘടനകളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (എ.പി) ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ബോട്ടുകളിലായി മുന്നൂറോളം ആളുകളാണ് മുങ്ങിയത്. ഇതില്‍ 134ഓളം പേരെ രക്ഷപ്പെടുത്തി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്ക് 120 കിലോമീറ്റര്‍ കിഴക്കാണ് അപകടം നടന്നത്.

വ്യാഴാഴ്ച അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചിരുന്നു. ലിബിയന്‍ കോസ്റ്റ്ഗാര്‍ഡും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. 150ാളം ആളുകള്‍ മുങ്ങി മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി വക്താവ് ചാര്‍ലി യാക്‌സിലി പറഞ്ഞത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. യു.എന്നിന്റെ കണക്കുപ്രകാരം ഈ വര്‍ഷം മാത്രം 700ഓളം അഭയാര്‍ത്ഥികളാണ് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ചത്.

Related Articles