Current Date

Search
Close this search box.
Search
Close this search box.

15 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മന:പാഠമോതി മുഹമ്മദ് അനസ്

മലപ്പുറം: 15 മണിക്കൂറുകൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠം ഓതി മമ്പുറം ഹിഫ്‌ള് കോളജ് പൂര്‍വ വിദ്യാര്‍ഥി ഹാഫിള് മുഹമ്മദ് അനസ് വിളയില്‍ ശ്രദ്ധേയമായി. ഞായറാഴ്ച രാവിലെ 6.40ന് തുടങ്ങി തിങ്കളാഴ്ച പുലര്‍ച്ച 1.31നാണ് ഈ ബാലന്‍ പാരായണം പൂര്‍ത്തീകരിച്ചത്.

ഏഴ് മാസംകൊണ്ടാണ് വിദ്യാര്‍ത്ഥി കൂടിയായ അനസ് ഖുര്‍ആന്‍ മനഃപാഠമാക്കിയത്. ദാറുല്‍ഹുദ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്. വിളയില്‍ അബ്ദുസ്സലാം ബദ്രി-ആയിഷ ദമ്പതികളുടെ മകനാണ്.

Related Articles