Current Date

Search
Close this search box.
Search
Close this search box.

ഹൈദരാബാദ്; മുസ്‌ലിം യുവാക്കളുടെ അറസ്റ്റിനെ അപലപിച്ച് മനുഷ്യാവകാശ കൂട്ടായ്മ

ഹൈദരാബാദ്: ഹൈദരാബാദില്‍ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തതില്‍ സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിംഗ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എന്‍.ഐ.എയും ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സും നടത്തിയ സംയുക്ത ഓപറേഷനിലൂടെ ഒരിക്കല്‍ കൂടി ഹൈദരാബാദ് മുസ്‌ലിംകളുടെ ജീവിതം ഭീതിയിലായിരിക്കുകയാണ്. പോലീസ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കഥകള്‍ അവിശ്വസനീയവും സങ്കല്‍പിക്കാനാവാത്തതുമാണ്. ഹൈദരാബാദ് മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് അവരുടെ ജീവിതം നശിപ്പിക്കുകയാണ് ഭരണകൂടം ഇതിലൂടെ ചെയ്യുന്നതെന്നും ‘മുസ്‌ലിം മിറര്‍’ റിപോര്‍ട്ട് വ്യക്തമാക്കി. മുസ്‌ലിം യുവാക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി കേസുകള്‍ കെട്ടിച്ചമക്കുന്നതില്‍ ഹൈദരാബാദ് പോലീസ് കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. എന്നാല്‍ ഇത്തവണ എന്‍.ഐ.എ നടത്തിയിട്ടുള്ള ഇടപെടലും സംശയത്തിനതീതമല്ല. മുസ്‌ലിംകളെ അടിച്ചമര്‍ത്തുകയും ഹിന്ദുത്വ ശക്തികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി സ്വതന്ത്രരാക്കുകയും ചെയ്യുകയെന്ന ഭരണകക്ഷിയുടെ നയങ്ങളാണ് എന്‍.ഐ.എയും പിന്തുടരുന്നതെന്നും മലേഗാവ് കേസിലെ സ്വാധി പ്രഗ്യാ സിംഗ് താക്കൂറിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചതെന്നും റിപോര്‍ട്ട് ആരോപിച്ചു.
21-നും 40നും ഇടക്ക് പ്രായമുള്ള 11 യുവാക്കളെയാണ് എന്‍.ഐ.എയുടെ ഹൈദരാബാദ് ഘടകം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ മുജാഹിദീനില്‍ നിന്ന് വേര്‍പെട്ട ‘അന്‍സാറുത്തൗഹീദ്’ എന്ന ഗ്രൂപ്പിലെ അംഗങ്ങളാണിവരെന്നും അവര്‍ക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് പോലീസ് ആരോപിച്ചിട്ടുള്ളത്. ഈ ഗ്രൂപ്പ് ഇന്റര്‍നെറ്റിലൂടെ ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും എന്‍.ഐ.എ ആരോപിച്ചു. സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തി, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ചു എന്നീ ആരോപണങ്ങളും അവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
മുസ്‌ലിം യുവാക്കളുടെ സ്വാതന്ത്ര്യവും ജീവിതവും വീണ്ടെടുത്തു കൊടുക്കാനും മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമക്കുന്ന പോലീസ് ഓഫീസര്‍മാരെ നിയന്ത്രിക്കാനും സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിംഗ് കമ്മറ്റി തെലങ്കാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുസ്‌ലിം യുവാക്കളുടെ അറസ്റ്റില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles