Current Date

Search
Close this search box.
Search
Close this search box.

ഹാദിയ കേസ്; ദേശീയ വനിതാ കമ്മീഷന് നിവേദനം നല്‍കി

കോഴിക്കോട്: ഹാദിയയുടെ വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ദേശീയ വനിതാ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷ രേഖ ശര്‍മയെ സന്ദര്‍ശിച്ചു. ഹാദിയയുമായി ആശയ വിനിമയം സാധ്യമാക്കുക, അവരുടെ ആരോഗ്യ ക്ഷേമം ഉറപ്പുവരുത്താനായി മെഡിക്കല്‍ സംഘത്തെ അയക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച്നിവേദനം നല്‍കുകയും ചെയ്തു.സുപ്രീം കോടതി ഹാദിയയെ നേരിട്ട് കേള്‍ക്കുന്നത് പ്രതീക്ഷ നല്‍കുന്നു എങ്കിലും അതു വരെയുള്ള അവരുടെ സംരക്ഷണത്തിലും അഞ്ച് മാസത്തിലധികമായി വീട്ടുതടങ്കലിന് സമാനമായ അവസ്ഥയില്‍കഴിയുന്ന ഹാദിയയുടെ ആരോഗ്യസ്ഥിതിയിലും ജി.ഐ.ഒ ആശങ്കയറിച്ചു. സന്ദര്‍ശനാനുമതിക്കായി ജില്ലാ ഭരണകൂടത്തിനു നിര്‍ദ്ദേശം നല്‍കാമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജി.ഐ.ഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഹൈല തളാപ്പുറം, സെക്രട്ടറിയേറ്റംഗം തബ്ഷീറ സുഹൈല്‍, മുഹ്‌സിന അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയില്‍ കമ്മീഷന്‍ ഉറപ്പുനല്‍കി.

Related Articles