Current Date

Search
Close this search box.
Search
Close this search box.

സൗദി വിഭാഗീയ നയങ്ങള്‍ വെടിയണം: ഹസന്‍ റൂഹാനി

ന്യൂയോര്‍ക്ക്: പ്രദേശത്തിന്റെ സുരക്ഷയിലും സമാധാനത്തിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ സൗദി വിഭാഗീയത ഉയര്‍ത്തുന്ന നയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവായ സഹകരം, വളര്‍ച്ചക്ക് ശക്തിപകരല്‍ എന്നീ അടിസ്ഥാനങ്ങളില്‍ അയല്‍ക്കാരുമായി സഹകരിക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ശിയാക്കളും സുന്നികളുമായ മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി പരസ്പര ആദരവോടെയും പൊരുത്തത്തോടെയുമാണ് ജീവിച്ചത്. മറ്റ് പ്രദേശങ്ങളിലെ സുരക്ഷിതത്വം ഇല്ലാതാക്കിയിട്ട് ഒരു പ്രദേശത്ത് മാത്രം സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല. എന്നും അദ്ദേഹം പറഞ്ഞു.
മിഡിലീസ്റ്റിലെയും വടക്കന്‍ ആഫ്രിക്കയിലെയും വിദ്വേഷ പ്രസ്താവനകളെയും ആക്രമണങ്ങളെയും കുറിച്ചും റൂഹാനി മുന്നറിയിപ്പ് നല്‍കി. ഇറാന് മേലുള്ള ഉപരോധം ഇല്ലാതാക്കുന്നതിന് പകരം ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടല്‍ ലക്ഷ്യമാക്കി 2015ല്‍ വന്‍ശക്തികളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഏതാനുമ മാസങ്ങളില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്ത അമേരിക്കയുടെ സമീപനം ശരിയല്ലെന്നും അതവര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് കൂട്ടിചേര്‍ത്തു.

Related Articles