Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ മയക്കുമരുന്ന് കേസുകളില്‍ 264 ശതമാനം വര്‍ധനവ്

റിയാദ്: കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ സൗദിയില്‍ മയക്കുമരുന്ന കേസുകളില്‍ 264 ശതമാനം വര്‍ധനവുണ്ടായതായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ (NCNC) മേധാവി അബ്ദുല്‍ഇലാഹ് ശരീഫ് വെളിപ്പെടുത്തി. സൗദി ന്യൂസ് ഏജന്‍സി ആസ്ഥാനത്ത് നടന്ന മുന്നൂറില്‍പരം വിദ്യാഭ്യാസ വിദഗ്ദര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിജ്‌റ 1420-1437 (AD 1999-2015) കാലയളവിനിടെ മയക്കുമരുന്ന് കേസുകളുടെ നിരക്കില്‍ 264 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും വളരെ ഉയര്‍ന്ന നിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു.
മറ്റേത് സമൂഹത്തെയും പോലെ ചില സാമൂഹ്യപ്രശ്‌നങ്ങള്‍ സൗദി അറേബ്യയെയും പ്രയാസപ്പെടുത്തുന്നുണ്ടെന്നും അതിലൊന്നാണ് മയക്കുമരുന്നും അതുണ്ടാക്കുന്ന ദോഷഫലങ്ങളുമെന്ന് ‘മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തില്‍ സൗദി യൂണിവേഴ്‌സിറ്റികളുടെ പങ്ക്’ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.  അന്താരാഷ്ട്രതലത്തിലും പ്രാദേശികതലങ്ങളിലും അതിന്റെ ഉപയോഗം ഉത്കണ്ഠാജനകമായ രീതില്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പന്ത്രണ്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരാണ് മയക്കുമരുന്നുകളുടെ കെണികളില്‍ കൂടുതലായി അകപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles