Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ ആദ്യ സിനിമ തിയേറ്റര്‍ 18ന് തുറക്കും

റിയാദ്: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രദര്‍ശനമാരംഭിക്കും.തലസ്ഥാനമായ റിയാദിലാണ് ആദ്യത്തെ തിയേറ്റര്‍ ആരംഭിക്കുന്നതെന്ന് എ.എം.സി എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40ഓളം തിയേറ്ററുകള്‍ ആരംഭിക്കും.

അമേരിക്ക ആസ്ഥാനമായുള്ള ഏജന്‍സിക്കാണ് തിയേറ്റര്‍ സ്ഥാപിക്കാനായി കരാര്‍ നല്‍കിയത്. തിയേറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചിരുന്നു സിനിമ കാണാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സൗദിയിലെ മറ്റു പൊതു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ പോലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയായി തരംതിരിച്ചിട്ടില്ല.

പ്രശസ്ത ഹോളിവുഡ് സിനിമയായ ബ്ലാക്ക് പാന്തര്‍ ആണ് അദ്യം പ്രദര്‍ശിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1970ഉകളില്‍ സൗദി അറേബ്യയില്‍ സിനിമശാലകള്‍ ഉണ്ടായിരുന്നു. 1980ലാണ് ഭരണകൂടത്തിന്റെ നിയമപ്രകാരം മുഴുവന്‍ തിയേറ്ററുകളും അടച്ചുപൂട്ടിയത്.

2018 ജനുവരി മുതല്‍ സൗദിയില്‍ ഫീച്ചര്‍ സിനിമകളും കുട്ടികളുടെ സിനിമകളും താല്‍ക്കാലികമായി പ്രദര്‍ശനമാരംഭിച്ചിരുന്നു. എന്നാല്‍ ഈ മാസം 18ഓടെ എല്ലാ തരം സിനിമകളും ഇവിടെ പ്രദര്‍ശിപ്പിക്കും. സൗദിയിലെ പുതിയ ഭരണകൂടത്തിന്റെ പരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് തിയേറ്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. നേരത്തെ സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങും നിയമവിധേയമാക്കിയിരുന്നു. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക കൂടിയാണ് ഇതിലൂടെ സൗദി ഭരണകൂടം ലക്ഷ്യം വെക്കുന്നത്.

 

Related Articles