Current Date

Search
Close this search box.
Search
Close this search box.

സ്‌കൂള്‍ അധികൃതകര്‍ക്കെതിരെ പരാതിയുമായി ‘ക്ലോക്ക് ബാലന്റെ’ കുടുംബം

ടെക്‌സാസ്: വീട്ടില്‍ നിന്ന് സ്വന്തമായി ക്ലോക്ക് നിര്‍മിച്ച് വീട്ടിലെത്തിയതിനെ തുര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം ബാലന്റെ കുടുംബം ടെക്‌സാസിലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി ഫെഡറല്‍ കോടതിയില്‍. സംഭവം 14 കാരനായ ബാലന്റെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടാനും വധഭീഷണികള്‍ക്കും അമേരിക്ക വിട്ടുപോകാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. അധ്യാപികയെ കാണിക്കുന്നതിനായി വീട്ടില്‍ നിന്നും നിര്‍മിച്ചു കൊണ്ടു വന്ന ക്ലോക്കില്‍ നിന്നുള്ള ശബ്ദം കേട്ട് ബോംബാണെന്ന് അധ്യാപിക തെറ്റിധരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അഹ്മദ് മുഹമ്മദ് എന്ന ബാലന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇര്‍വിംഗ് പോലീസ് ബാലന്റെ മേലുള്ള കേസ് പിന്നീട് ഒഴിവാക്കിയെങ്കിലും പിന്നീടവന്‍ സ്‌കൂളിലേക്ക് പോയിട്ടില്ല. മറ്റെവിടെയെങ്കിലും പഠനം തുടരാനാണ് അവന്റെ കുടുംബം തീരുമാനിച്ചത്. ഇര്‍വിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിനും അധികൃതര്‍ക്കും എതിരെ അഹ്മദ് മുഹമ്മദിന്റെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. അതുണ്ടാക്കിയ നഷ്ടം അന്വേഷിക്കാന്‍ ജൂറിയെ നിശ്ചയിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെക്‌സാസ് പ്രവിശ്യക്കും ഇര്‍വിംഗ് നഗരത്തിനും മുസ്‌ലിം വിവേചനത്തിന്റെ നീണ്ട ചരിത്രമുണ്ടെന്നും ടെക്‌സാസിലെ സ്‌കൂള്‍ സിലബസുകളിലും സ്‌കൂളുകളിലും അത് പ്രകടമാണെന്നും പരാതി ആരോപിച്ചു. ബാലന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി ക്ലോക്ക് കണ്ടുപിടുത്തത്തിന്റെ പേരില്‍ അഭിനന്ദിച്ചിരുന്നു.

Related Articles