Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ പ്രവേശനം: ഹൈക്കോടതി വിധിക്കെതിരെ ഹാജി അലി ദര്‍ഗ ട്രസ്റ്റ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശന നിരോധനം നീക്കണമെന്ന മുബൈ ഹൈക്കോടതി വിധിക്കെതിരെ ഹാജി അലി ദര്‍ഗ ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 26 ആയിരുന്നു ട്രസ്റ്റ് നടപടിക്കെതിരെ ഹൈക്കോടതി വിധിയുണ്ടായത്. ഹാജി അലി ദര്‍ഗക്കകത്ത് സ്ത്രീകളെ പ്രവേശനം നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 14,15,25 എന്നീ വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്നും അതുകൊണ്ട് പുരുഷന്മാര്‍ക്ക് സമാനമായ രീതിയില്‍ സ്ത്രീകളയും ദര്‍ഗയിലേക്ക്് പ്രവേശിപ്പിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി. ഭാരതീയ മുസലിം മഹിളാ ആന്ദോളന്‍ എന്ന എന്‍.ജി.ഒയിലെ രണ്ടു വനിതാ അംഗങ്ങള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയെത്തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ വിധി.

Related Articles