Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

റിയാദ്: സൗയില്‍ സ്ത്രീകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് തടയപ്പെട്ടിരുന്ന ഈ അവകാശം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് സൗദി വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഗുണങ്ങളും ദോശങ്ങളുമെല്ലാം പരിഗണിച്ച ശേഷമാണ് ഈ തീരുമാനമെന്നും ഇസ്‌ലാമികമായ എല്ലാ വ്യവസ്ഥകളും നിബന്ധനകളും പാലിച്ചുകൊണ്ടായിരിക്കണം അത് നടപ്പാക്കേണ്ടതെന്നും പ്രസ്താവന വ്യക്തമാക്കി. സൗദിയിലെ ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കുന്നതിനെ അനുകൂലിച്ചാണ് ഫത്‌വ നല്‍കിയതെന്നും ഉത്തരവ് വിശദീകരിച്ചു.
സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും അതിനനുസരിച്ച് ട്രാഫിക് നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്ത ശേഷം അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും ഇത് നടപ്പാക്കുക. മതപരമായ കാരണങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിഷേധിച്ച ലോകത്തെ തന്നെ ഏക രാഷ്ട്രമായിരുന്നു സൗദി അറേബ്യ. ഗ്രൗണ്ടുകളില്‍ കായിക മത്സരങ്ങള്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ അനുമതി. സൗദിയില്‍ വിനോദ മേഖല കൂടുതല്‍ വിശാലമാവുകയും സംഗീത പരിപാടികള്‍ക്ക് അനുമതി നല്‍കപ്പെടുകയും ചെയ്യുന്നതായിട്ടുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് ഈ മാറ്റം. ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തില്‍ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ ആദ്യമായി നൂറുകണക്കിനു സ്ത്രീകളും പങ്കെടുത്തതിനെ ശ്രദ്ധേയമായ മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Related Articles