Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ സേഫ് സോണിന് ഫണ്ടനുവദിക്കാന്‍ നിരവധി രാഷ്ട്രങ്ങളുണ്ട്: വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: സിറിയയില്‍ സേഫ് സോണുകള്‍ രൂപീകരിക്കാന്‍ നിരവധി രാഷ്ട്രങ്ങള്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. വിദേശ രാഷ്ട്രനേതാക്കളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ സംഭാഷണങ്ങള്‍ സംബന്ധിച്ച പ്രസ്താവനകള്‍ പരിശോധിച്ചാല്‍ ഒട്ടുമിക്ക സംഭാഷണങ്ങളിലും സിറിയയിലെ സേഫ് സോണുകള്‍ക്ക് ഇടം നല്‍കിയിട്ടുണ്ടെന്നത് കാണാനാവുമെന്ന് വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്‌പൈസര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനുള്ള സാമ്പത്തിക പിന്തുണയെ കുറിച്ചും ട്രംപ് സംസാരിച്ചിട്ടുണ്ടെന്നും അതിന് അദ്ദേഹത്തിന് വ്യാപകമായ പിന്തുണയും ഉറപ്പും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. വിഷയം അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിറിയയില്‍ കുടിയിറക്കപ്പെട്ടവര്‍ രാജ്യം വിട്ടുപുറത്തു പോകാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സിറിയക്കുള്ളില്‍ തന്നെ സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കുമെന്നത് ട്രംപിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അദ്ദേഹം പ്രസിഡന്റായതിന് ശേഷം കഴിഞ്ഞ ഞായറാഴ്ച്ച അദ്ദേഹത്തിന്റെ അനുകൂലികള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഈ പദ്ധതി അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അതിലൂടെ അമേരിക്കക്ക് ദോഷം ചെയ്‌തേക്കാവുന്ന ഭീകരവാദികളെ രാജ്യത്തിന് പുറത്തുതന്നെ നിര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles