Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാഭ്യാസം നേടണം: മലപ്പുറം എ.ഇ.ഒ. ജയപ്രകാശ്

പൂക്കോട്ടൂര്‍: സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാഭ്യാസമായിരിക്കണം നേടേണ്ടതെന്ന് മലപ്പുറം എ.ഇ.ഒ പി. ജയപ്രകാശ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആഹ്വാനം ചെയ്തു.  ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം വള്ളുവമ്പ്രം ഏരിയാ കമ്മിറ്റി മുണ്ടിതൊടിക ആശ്വാസം മിനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അനുമോദന പ്രഭാഷണം നടത്തി.  വനിതാവിഭാഗം ഏരിയാ കണ്‍വീനര്‍ പി. ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  ജിഐഒ ഏരിയാ പ്രസിഡണ്ട് സല്‍വ സ്വാഗതവും ഹിബ നന്ദിയും പറഞ്ഞു.

Related Articles