Current Date

Search
Close this search box.
Search
Close this search box.

സഹോദന്റെ തിരോധാനത്തിന് പിന്നില്‍ ഹൂഥികളെന്ന് തവക്കുല്‍ കര്‍മാന്‍

മഅ്‌രിബ്: യമനില്‍ സൈനിക അട്ടിമറിക്ക് ശ്രമിച്ച ഹൂഥികളും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ സൈനികരുമാണ് തന്റെ സഹോദരന്റെയും അവന്റെ രണ്ട് കൂട്ടുകാരുടെയും തിരോധാനത്തിന് പിന്നിലെന്ന് സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ യമന്‍ മനുഷ്യാവകാശ പ്രവര്‍ത്തക തവക്കുല്‍ കര്‍മാന്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. തവക്കുല്‍ കര്‍മാന്റെ സഹോദരന്‍ മുഹമ്മദ് അബ്ദുസ്സലാം കര്‍മാന്‍, സുഹൃത്തുക്കളായ ഉമര്‍ യാസീന്‍ അബ്ദുല്‍ അസീസ്, മുഹമ്മദ് കഹ്‌ല എന്നിവരെ കാണാതായിട്ട് ഒരു മാസമായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സൈനിക അട്ടിമറിയെ താന്‍ എതിര്‍ത്തതിലുള്ള പ്രതികാരമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
തവക്കുല്‍ കര്‍മാന്റെ പ്രസ്താവന സംബന്ധിച്ച് ഹൂഥികളോ സാലിഹിന്റെ സൈനികരോ പ്രതികരിച്ചിട്ടില്ല. ഹൂഥി-സാലിഹ് സഖ്യം അവര്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളിലെ മൂവായിരത്തോളം യമന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി രഹസ്യ ജയിലുകളില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും അവരുടെ ജീവന്‍ അപകടത്തിലാണെന്നും യമന്‍ ഭരണകൂടം ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകല്‍ വരുന്നതിന് മുമ്പ് മധ്യസ്ഥ ശ്രമങ്ങളിലൂടെ അവരെ മോചിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ ബന്ധുക്കളുണ്ടായിരുന്നതെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്തു.
അലി അബ്ദുല്ല സാലിഹിനെ അധികാരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാക്കിയ 2011ലെ യമന്‍ വിപ്ലവത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു കര്‍മാന്‍.

Related Articles