Current Date

Search
Close this search box.
Search
Close this search box.

സമസ്ത കൈത്താങ്ങ് പദ്ധതിയുടെ വിജയത്തിന് വന്‍ ഒരുക്കങ്ങള്‍

കോഴിക്കോട്: സമസ്ത ദഅ്വത്തിനൊരു കൈത്താങ്ങ് രണ്ടാം ഘട്ട പദ്ധതിയുടെ വിജയത്തിന് വന്‍ ഒരുക്കങ്ങള്‍. ആത്മ സംസ്‌കരണം, മഹല്ല് ശാക്തീകരണം, പ്രസിദ്ധീകരണ പ്രചാരണം, കേരളത്തിനു പുറത്ത് ആദര്‍ശ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലക്ഷ്യമാക്കി 2015ല്‍ സമസ്ത ആവിഷ്‌കരിച്ച കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2017 നവംബര്‍ 10ന് മഹല്ല്, മദ്റസകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണം വന്‍വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍. ഇതിന് മേല്‍നോട്ടം വഹിക്കുന്നതിന് റെയ്ഞ്ച് കേന്ദ്രങ്ങളില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരെയും മേഖലാ തലങ്ങളില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരെയും കോ-ഓര്‍ഡിനേറ്റര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ 18ന് ചേളാരി സമസ്താലയത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത കൈത്താങ്ങ് സ്പെഷ്യല്‍ കണ്‍വെന്‍ഷനില്‍വെച്ച് തുടര്‍പ്രവര്‍ത്തന പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കിയിരുന്നു. അതനുസരിച്ച് ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലകളില്‍ നടന്നുവരുന്നത്.
പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് മേഖല കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല സെക്രട്ടറിമാരുടെയും സംയുക്ത യോഗം മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. നവംബര്‍ അഞ്ചിനകം റെയ്ഞ്ച് തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര്‍, കെ.കെ. ഇബ്രാഹീം മുസ്ലിയാര്‍, ഹാരിസ് ബാഖവി കംബ്ലക്കാട്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, കെ. ഹംസക്കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഐ.എം. അബ്ദുറഹിമാന്‍ സ്വാഗതവും പി.കെ. അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി നന്ദിയും പറഞ്ഞു.

മംഗലാപുരം, ദക്ഷിണ കന്നഡ ജില്ലകളുടെ സംയുക്ത കണ്‍വെന്‍ഷന്‍
മംഗലാപുരം: കൈത്താങ്ങ് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മംഗലാപുരം മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന മംഗലാപുരം, ദക്ഷിണ കന്നഡ ജില്ലകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ബംബ്രാണ അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഐ. മൊയ്തീനബ്ബ ഹാജി അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. റഫീഖ് ഹാജി കൊടാജെ, മെട്രോ ഷാഹുല്‍ഹമീദ് ഹാജി, ഹക്കീം പരുത്തിപ്പാടി, കുക്കില അബ്ദുല്‍ഖാദിര്‍ ദാരിമി, ഇഖ്ബാല്‍ മുല്‍കി പ്രസംഗിച്ചു. കെ.എല്‍ ഉമര്‍ ദാരിമി സ്വാഗതവും തെഞ്ചാടി ലത്തീഫ് ദാരിമി നന്ദിയും പറഞ്ഞു.

Related Articles