Current Date

Search
Close this search box.
Search
Close this search box.

സന്തുലിത ഇസ്‌ലാമിന്റെ പ്രചാരകരാവുക: പി.പി. അബ്ദുറഹ്മാന്‍

മലപ്പുറം: ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണവുമാണെന്നതു പോലെ സന്തുലിത ദൈവിക ദര്‍ശനം കൂടിയാണെന്നും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും വികലമായി ചിത്രീകരിക്കാനും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇസ്‌ലാമിന്റെ സന്തുലിത ജീവിതവീക്ഷണം സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ ബോധപൂര്‍വവും വ്യാപകവുമായ ശ്രമങ്ങളുണ്ടാകണമെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍ പറഞ്ഞു. 2017 ഫെബ്രുവരി 11ന് കോട്ടക്കല്‍ പുത്തൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ സമ്മേളന പ്രചാരണ പരിപാടികള്‍ വിശദീകരിച്ചു.  ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ഏരിയാ പ്രസിഡണ്ട് പി.പി. മുഹമ്മദ് സ്വാഗതവും വള്ളുവമ്പ്രം ഏരിയാ പ്രസിഡണ്ട് എന്‍. ഇബ്‌റാഹീം നന്ദിയും പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം ഒക്‌ടോബര്‍ 28ന് മഞ്ചേരി കച്ചേരിപ്പടി ബസ്റ്റാന്‍ിനു സമീപമുള്ള വേദിയിലാണ് നടക്കുകയെന്ന് കണ്‍വീനര്‍ അറിയിച്ചു.

Related Articles