Current Date

Search
Close this search box.
Search
Close this search box.

വൈകിയെത്തുന്ന നീതി നീതിനിഷേധത്തിന് തുല്യം: ശൈഖ് മുഹമ്മദ് കാരകുന്ന്

കുന്നത്തൂര്‍: വൈകിയത്തെുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ശാസ്താംകോട്ടയിലെ അന്‍വാര്‍ശ്ശേരിയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളെ വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിക്കുന്ന വ്യവസ്ഥാപിത രീതി നീതിനിഷേധത്തിന്റെ ഭാഗം തന്നെയാണ്. വിചാരണയുടെ കാലതാമസം കാരണം എത്രയോ നിരപരാധികള്‍ കുറ്റം ചെയ്യാതെ തന്നെ കടുത്ത ശിക്ഷക്ക് വിധേയരായിട്ടുണ്ട്. നമ്മുടെ നീതിവ്യവസ്ഥക്കുമുന്നിലെ ചോദ്യചിഹ്നമായി ഇത് ഉയര്‍ന്നുനില്‍ക്കുന്നു.
നീതി നിഷേധിക്കപ്പെട്ട് കാരാഗ്രഹത്തിനുള്ളില്‍ കഴിയേണ്ടിവരുന്ന മഅ്ദനിക്ക് വേഗത്തില്‍ നീതി ലഭ്യമാകുന്നതിനുള്ള അനുഗ്രഹം ദൈവം നല്‍കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. 20 മിനിറ്റോളം മഅ്ദനിയുമായി സൗഹൃദസംഭാഷണം നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.എച്ച്. മുഹമ്മദ്, സെക്രട്ടറി ഇ.കെ. സിറാജുദ്ദീന്‍, പി.ആര്‍.ഒ അനീഷ് യൂസുഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എം. ഷെരീഫ്, അബ്ദുല്‍ ജബ്ബാര്‍, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി അബ്ദുല്‍ ജലീല്‍, എം. ഷംസുദ്ദീന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related Articles