Current Date

Search
Close this search box.
Search
Close this search box.

വെള്ളം കുടിക്കാന്‍ അതിര്‍ത്തി കടന്ന ബാലനെ ഇന്ത്യ പാകിസ്താന് കൈമാറി

ഫിറോസാപൂര്‍: ഇരു രാജ്യങ്ങളും തമ്മില്‍ കനത്ത പിരിമുറുക്കം നിലനില്‍ക്കെ, വെള്ളം കുടിക്കാനായി അവിചാരിതമായി അതിര്‍ത്തി കടന്ന പാക് ബാലനെ ഇന്ത്യന്‍ സുരക്ഷാസേന (ബി.എസ്.എഫ്) പാകിസ്താന് കൈമാറി. 12 കാരനായ മുഹമ്മദ് തന്‍വീര്‍ എന്ന ബാലനാണ് കഴിഞ്ഞ ദിവസം ഉച്ചക്കുശേഷം കുഴല്‍ക്കിണറില്‍ നിന്നും വെള്ളം കുടിക്കുന്നതിനായി പഞ്ചാബിലെ ഫിറോസാപൂറിലേക്ക് അന്താരാഷ്ട്ര അതിര്‍ത്തി കടന്നുവന്നതെന്ന് ഇന്ത്യന്‍ സുരക്ഷാസേനയുടെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അവന്‍ അശ്രദ്ധമായി അന്താരഷ്ട്ര അതിര്‍ത്തികടക്കുകയും ഇന്ത്യക്കകത്തേക്ക് കടക്കുകയുമായിരുന്നുവെന്നും സേന വക്താവ് പറഞ്ഞു.

പാകിസ്താനിലെ കസൂര്‍ ജില്ലയിലെ ധാരി ഗ്രാമത്തിലാണ് തന്‍വീറിന്റെ വീട്. ഇന്ത്യന്‍ സുരക്ഷാസേന പാക് സേനയുമായി ബന്ധപ്പെടുകയും പിന്നീട് ബാലനെ അവര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനികത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതിനു ശേഷം അതിര്‍ത്തിയില്‍ സുരക്ഷാസേന കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles