Current Date

Search
Close this search box.
Search
Close this search box.

വിഭാഗീയത വളര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തറും തുര്‍ക്കിയും

ട്രാബ്‌സണ്‍: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിഭാഗീയത വളര്‍ത്തുന്നതിന്റെ അനന്തരഫലങ്ങളെ കുറിച്ച് ഖത്തറും തുര്‍ക്കിയും മുന്നറിയിപ്പ് നല്‍കി. തുര്‍ക്കിയിലെ ട്രാബ്‌സണില്‍ ഇരു രാഷ്ട്രങ്ങളുടെയും ഉന്നതതല നയതന്ത്ര സമിതി യോഗത്തിന് ശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നത് പ്രദേശത്ത് അവിശ്വാസയില്ലായ്മക്ക് കാരണമാകുമെന്നും സുസ്ഥിരതയില്ലായ്മയിലേക്കാണത് നയിക്കുകയെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.
സിറിയന്‍ പ്രതിസന്ധിക്ക് ഭാവിയില്‍ കാണുന്ന ഏതൊരു പരിഹാരത്തിന്റെയും അടിസ്ഥാനം രാഷ്ട്രീയ പരിഹാരമായിരിക്കണമെന്ന് പ്രസ്താവന ആണയിട്ടു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനും സൈനികം, സാമ്പത്തികം, ഊര്‍ജ്ജം, ആരോഗ്യം, കൃഷി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് 13 കരാറുകള്‍ ഒപ്പുവെച്ചിരുന്നു.
അലപ്പോയിലെ സിവിലിയന്‍മാരുടെ നിലവിലെ അവസ്ഥയെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അലപ്പോ ഉടമ്പടിക്ക് തടസ്സം സൃഷ്ടിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. സിറിന്‍ സൈന്യത്തിന്റെയും അവരുടെ സഖ്യങ്ങളായ സായുധഗ്രൂപുകളുടെയും നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രസ്തുത തടസ്സങ്ങള്‍ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles