Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ഥികള്‍ കായികക്ഷമതയുള്ളവരായി മാറണം: ഡോ. കെ. മുഹമ്മദ് ബഷീര്‍

കൊണ്ടോട്ടി: കായിക ക്ഷമത നേടിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണമെന്നും അതിലൂടെ രോഗപ്രതിരോധ ശേഷിയും മാനസിക വളര്‍ച്ചയും ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡേ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിദ്യാ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ കേരള സംഘടിപ്പിച്ച സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഖൊഖൊ, കബഡി, ചെസ്സ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തതു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ചാണ് മത്സരങ്ങള്‍ നടന്നത്.
സ്‌കൂളില്‍ പുതുതായി ആരംഭിച്ച പ്രീ-സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാ കൗണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഒ. മുഹമ്മദലി, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.കെ. അബ്ദുല്‍ ഹക്കീം, പ്രീസ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഫസലുല്‍ ഹഖ്, മോറല്‍ ഡയറക്ടര്‍ സമീര്‍ വടുതല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ മുന്‍സീര്‍ സി. സ്വാഗതവും പ്രീ-സ്‌കൂള്‍ ഹെഡ് സജിന സി.എ നന്ദിയും പറഞ്ഞു.

Related Articles