Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസത്തിന്റെ കാവിവല്‍കരണം രാജ്യത്തിന് നല്ലതെന്ന് കേന്ദ്ര സഹമന്ത്രി

ലഖ്‌നോ: വിദ്യാഭ്യാസത്തിന്റെ കാവിവല്‍കരണം രാജ്യത്തെ സംബന്ധിച്ചടത്തോളം നല്ലതാണെങ്കില്‍ അത് സംഭവിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി രാം ശങ്കര്‍ കതേരിയ. ലഖ്‌നോ യൂണിവേഴ്‌സിറ്റിയില്‍ ‘ഹിന്ദി സ്വരാജ് ദിവസ് സമാരോഹ്’ ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഞങ്ങളുടെ സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കുകയാണെന്ന് ചില ആളുകള്‍ പറയുന്നുണ്ടെന്ന് റിപോര്‍ട്ടര്‍മാര്‍ ഞങ്ങളോട് പറയുന്നു. വിദ്യാഭ്യാസ മേഖലയിലും രാജ്യത്തും കാവിവല്‍കരണം നടക്കും. രാജ്യത്തിന് എന്താണോ നന്മ അത് നടക്കണം, അത് കാവിവല്‍കരണമാണെങ്കിലും സംഘ്ആശയങ്ങളാണെങ്കിലും. എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ താല്‍പര്യങ്ങളോ രാജ്യത്തിന് ഗുണകരമായിട്ടുള്ള കാര്യങ്ങളോ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയോ കുട്ടികളെ പഠിപ്പിക്കുകയോ ചെയ്യാതെ ഏത് രാഷ്ട്രത്തിനാണ് ലോകത്തിന്റെ മുന്നില്‍ അഭിമാനത്തോടെ നിലകൊള്ളാനാവുകയെന്നും മന്ത്രി ചോദിച്ചതായി എന്‍.ഡി.ടി.വി റിപോര്‍ട്ട് വിവരിക്കുന്നു. നമ്മുടെ കുട്ടികള്‍ മഹാറാണ പ്രതാപിനെയോ ശിവജി മഹാരാജാവിനെയോ വായിക്കുന്നില്ല, പിന്നെ ചെങ്കീസ്ഖാനെ കുറിച്ചാണോ അവര്‍ വായിക്കുകയെന്നും എന്നും അദ്ദേഹം പറഞ്ഞതായി റിപോര്‍ട്ട് വ്യക്തമാക്കി.
ഇത്തരം വിവേകശൂന്യമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും മന്ത്രിമാരെ തടയമമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു ആവശ്യപ്പെട്ടു.

Related Articles