Current Date

Search
Close this search box.
Search
Close this search box.

വാഷിംഗ്ടണ്‍ ഇറാനുമായുള്ള ആണവകരാര്‍ മാനിക്കണം: മൊഗേറിനി

വാഷിംഗ്ടണ്‍: ഇറാനുമായിട്ടുള്ള ആണവ കരാറിനെ മാനിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി മേധാവി ഫെഡറിക മൊഗേറിനി അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടു. 2015ല്‍ ഒപ്പുവെച്ച തെഹ്‌റാനുമായുള്ള ആണവ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസ്സമ്മതിച്ച പശ്ചാത്തലത്തിലാണിത്. വാഷിംഗ്ടണിലെത്തിയ മൊഗേറിനി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തില്‍ പല കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
ഇറാനുമായി ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തല്‍ നല്ല ഒരു സാധ്യതയോ കരാറിന്റെ ഭാഗമോ അല്ലെന്നും അവര്‍ വ്യക്തമാക്കി. 2025 മുതല്‍ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചില നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്ന് പറയുന്ന കരാറില്‍ അവ്യക്തതകളുണ്ടെന്ന ട്രംപിന്റെ വാദത്തെയും അവര്‍ ഖണ്ഡിച്ചു. ആണവ കരാറില്‍ യാതൊരു വിധ അവ്യക്തതയുമില്ലെന്നും ഇറാന്‍ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്ന് ഉടമ്പടിയുടെ മൂന്നാം ഖണ്ഡിക വ്യക്തമാക്കുന്നുണ്ടെന്നും മൊഗേറിനി പറഞ്ഞു. ഇറാനുമായുള്ള ആണവ കരാറില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഒപ്പുവെച്ചിട്ടുള്ളത്.

Related Articles