Current Date

Search
Close this search box.
Search
Close this search box.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് മുസ്‌ലിം സംഘടനകള്‍ ബഹുജന ധര്‍ണ നടത്തും

 കോഴിക്കോട്: കേന്ദ്ര വഖഫ് ആക്ടിനും റഗുലേഷനും വിരുദ്ധമായി കേരള വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ജനുവരി 8 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു.
    മന്ത്രിസഭയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടന നേതാക്കള്‍ നവംബര്‍ 23 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആക്ടിനു വിരുദ്ധമായി മന്ത്രിസഭയുടെ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് ഡിസംബര്‍ 13ന് ഗവര്‍ണര്‍ പി.സദാശിവന്‍ മുമ്പാകെയും മുസ്‌ലിം സംഘടന നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു. അനുകൂല നടപടി ഉണ്ടാവാത്തപക്ഷം ശക്തമായ പ്രക്ഷോഭ-നിയമ നടപടികളുമായി മുമ്പോട്ടുപോവാന്‍ മുസ്‌ലിം സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു.
    ജനുവരി 8ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണയുടെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ 19ന് എറണാകുളത്തും 26ന് കോഴിക്കോട്ടും ബഹുജന കണ്‍വെന്‍ഷനുകള്‍ ചേരും. എം.ഐ.ഷാനവാസ് എം.പി., കെ.പി.എ.മജീദ്, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ടി.പി.അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, എ.നജീബ് മൗലവി, ഡോ.പി.എ.ഫസല്‍ ഗഫൂര്‍, സി.പി.കുഞ്ഞിമുഹമ്മദ്, എഞ്ചിനീയര്‍ പി.മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളായി താഴെ പറയുന്ന സമിതിയെ തെരഞ്ഞെടുത്തു.

സെക്രട്ടറിയേറ്റ് ധര്‍ണ: വി.കെ.ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ (ചെയര്‍മാന്‍), പ്രൊഫ.തോന്നക്കല്‍ ജമാല്‍, പ്രൊഫ. അബ്ദുല്‍റഷീദ്, എച്ച്.ശഹീര്‍ മൗലവി (വൈ.ചെയര്‍മാന്‍), എസ്.അഹ്മദ് റശാദി (കണ്‍വീനര്‍), കടക്കല്‍ ജുനൈദ്, ശൗഖത്തലി സ്വലാഹി, ഹസ്സന്‍ ആലംകോട് (ജോ.കണ്‍വീനര്‍)

എറണാകുളം മേഖല കണ്‍വെന്‍ഷന്‍: എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് (ചെയര്‍മാന്‍) അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അഡ്വ. വി.കെ.അബ്ദുല്‍ഗഫൂര്‍ (കണ്‍വീനര്‍), എം.അബൂബക്കര്‍ ഫാറൂഖി, എന്‍.കെ.അലി, സക്കീര്‍ ഹുസൈന്‍, എം.എം.ബാവ മൗലവി (വൈ: ചെയര്‍മാന്‍), അഡ്വ.പി.കെ.അബൂബക്കര്‍, ശമീര്‍ മദീനി എം.എം

 കോഴിക്കോട് മേഖല കണ്‍വെന്‍ഷന്‍: എം.സി.മായിന്‍ ഹാജി (ചെയര്‍മാന്‍), പാലത്ത് അബ്ദുറഹിമാന്‍ മദനി, പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി (വൈ: ചെയര്‍മാന്‍) കെ.മോയിന്‍കുട്ടി മാസ്റ്റര്‍ (കണ്‍വീനര്‍), അഡ്വ.പി.വി.സൈനുദ്ദീന്‍, സി.ടി.
സക്കീര്‍ ഹുസയിന്‍, കെ.ബഷീര്‍, കെ.സജ്ജാദ് (ജോ: കണ്‍വീനര്‍)
    യോഗത്തില്‍ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഐ.ഷാനവാസ് എം.പി.ഉദ്ഘാടനം ചെയ്തു. കെ.പി.എ.മജീദ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി, എച്ച്.ഇ.മുഹമ്മദ് ബാബുസേട്ട്, അഡ്വ.
പി.വി.സൈനുദ്ദീന്‍, പ്രൊഫ.അബ്ദുല്‍റഷീദ് ശ്രീകാര്യം പ്രസംഗിച്ചു. എം.സി.മായിന്‍ ഹാജി സ്വാഗതവും കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Related Articles