Current Date

Search
Close this search box.
Search
Close this search box.

ലണ്ടനില്‍ മസ്ജിദിന് സമീപത്ത് വാന്‍ ഇടിച്ചുകയറ്റി ആക്രമണം

ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിന് സമീപത്ത് കാല്‍നടയായി പോകുന്നവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി 12.20ന് മസ്ജിദിന് സമീപത്തെ മുസ്‌ലിം വെല്‍ഫെയര്‍ ഹൗസിന് മുമ്പില്‍ വെച്ചാണ് സംഭവം. തറാവീഹ് നമസ്‌കാരം കഴിഞ്ഞ് മസ്ജിദില്‍ നിന്നും മടങ്ങുന്നവരാണ് ആക്രമണത്തിന് ഇരയാക്കപ്പെട്ടത്.
സംഭവം ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നതിനാല്‍ പോലീസിലെ ഭീകരവിരുദ്ധ വിഭാഗമാണ് കേസന്വേഷിക്കുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ് പത്രം റിപോര്‍ട്ട് ചെയ്തു. വാന്‍ ഡ്രൈവറെ ആളുകള്‍ സംഭവസ്ഥലത്ത് തടഞ്ഞുവെക്കുകയും പിന്നീട് പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
വാഹനം ഇടിച്ചു കയറ്റിയ സംഭവം തന്നില്‍ വലിയ ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷമായ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. ഭീതിജനകമായ സംഭവമാണിതെന്ന് മസ്ജിദിന് സമീപമുണ്ടായ ആക്രമണത്തിന് ഇരയാക്കപ്പെട്ടവരോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. മസ്ജിദിന് നേരെ കഴിഞ്ഞ ആഴ്ച്ചകളില്‍ ടെലിഫോണിലൂടെ ഭീഷണികള്‍ ഉണ്ടായിരുന്നതായും മസ്ജിദ് അധികൃതര്‍ അക്കാര്യം പോലീസിനെ അറിയിച്ചിരുന്നുവെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles