Current Date

Search
Close this search box.
Search
Close this search box.

ലണ്ടനില്‍ ജനറല്‍ അസീരിക്ക് നേരെ കയ്യേറ്റശ്രമം

ലണ്ടന്‍: സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്റെ വക്താവ് ജനറല്‍ അഹ്മദ് അസീരിക്ക് നേരെ ലണ്ടനില്‍ വെച്ച് കയ്യേറ്റശ്രമം ഉണ്ടായതായി ബ്രിട്ടനിലെ സൗദി എംബസി സ്ഥിരീകരിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ പോളിസിയുടെ യമന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ അദ്ദേഹം പങ്കെടുക്കുന്നത് തടയാനെത്തിയ പ്രകടനക്കാരാണ് അദ്ദേഹത്തിനെതിരെ കയ്യേറ്റശ്രമം നടത്തിയത്. എന്നാല്‍ ആ ശ്രമം പരാജയപ്പെടുത്തി അദ്ദേഹം പങ്കെടുക്കുന്ന പരിപാടി സുഗമമായി തുടര്‍ന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
കയ്യേറ്റശ്രമത്തില്‍ നിന്ന് അഹ്മദ് അസീരി രക്ഷപ്പെട്ടതായി ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് എംബസി അറിയിച്ചത്. പ്രദേശത്ത് സുരക്ഷയൊരുക്കുകയും സൗദി അംബാസഡര്‍ക്കും ജനറല്‍ അസീരിക്കും പുറത്തു കടക്കാന്‍ സുരക്ഷയൊരുക്കിയ ബ്രിട്ടീഷ് പോലീസിന് എംബസി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Related Articles