Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് യു.എന്നും ലോകബാങ്കും

വാഷിങ്ടണ്‍: യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് അടുത്തയാഴ്ച റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിക്കും. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള അഭയാര്‍ത്ഥി ക്യാംപ് ആണ് അദ്ദേഹം സന്ദര്‍ശിക്കുകയെന്ന് യു.എന്‍ ഓഫീസ് അറിയിച്ചു. ജൂലൈ ഒന്നിനാകും ഗുട്ടറസ് ബംഗ്ലാദേശിലെത്തുക. അദ്ദേഹത്തിന്റെ കൂടെ ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിമ്മുമുണ്ടാകും.

2017ല്‍ ബംഗ്ലാദേശിലേക്കുണ്ടായ റോഹിങ്ക്യകളുടെ കൂട്ടമായ പലായനവും അവരുടെ പ്രശ്‌നങ്ങളും പഠിക്കാനുമാണ് സംഘത്തിന്റെ സന്ദര്‍ശനം. അന്താരാഷ്ട്ര സമൂഹത്തിന് വിഷയത്തില്‍ കൂടുതല്‍ ചെയ്യാനുണ്ടെന്നും അഭയാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാനായി ബംഗ്ലാദേശ് സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.എന്നും ലോക ബാങ്കും ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.  ജൂലൈ രണ്ടിനാകും ഇരുവരും കോക്‌സ് ബസാര്‍ സന്ദര്‍ശിക്കുകയും അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്യുക.

 

 

Related Articles