Current Date

Search
Close this search box.
Search
Close this search box.

റാശിദുല്‍ ഗന്നൂശിക്ക് ഗാന്ധി സമാധാന അവാര്‍ഡ്

മുംബൈ: ഗാന്ധി സമാധാന അവാര്‍ഡ് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശിക്ക് മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ഇന്ത്യക്ക് പുറത്ത് ഗാന്ധിയയന്‍ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനാണ് അവാര്‍ഡ്. ജംനാലാല്‍ ബജാജ് ട്രസ്റ്റാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുണീഷ്യയില്‍ നടന്ന മുല്ലപ്പൂ വിപ്ലവവും അതിന് ശേഷമുള്ള ഭരണ മാറ്റവും രക്തരഹിതമാക്കാന്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ മുന്‍നിര നായകനായ ഗന്നൂശി നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരെഞ്ഞെടുത്തിരിക്കുന്നത്. തുണീഷ്യയെ ജനാധിപത്യ സംവിധാനത്തിലേക്ക് സമാധാന മാര്‍ഗത്തിലൂടെ കൊണ്ട് വരുന്നതില്‍ വലിയ പങ്കാണ് ഗന്നൂശിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിര്‍വഹിച്ചത്. ആദ്യമായാണ് ഒരു അറബ് വംശജന് ഈ അവാര്‍ഡ് ലഭിക്കുന്നത്. പത്ത് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം.
അവാര്‍ഡിനര്‍ഹനായ ഗന്നൂശിയെ ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി അനുമോദനം അറിയിച്ചു. അര്‍ഹതക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതെന്നും ഖറദാവി ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. അപ്രകാരം മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖിയും ഗന്നൂശിയെ അനുമോദനം അറിയിച്ചു.

Related Articles