Current Date

Search
Close this search box.
Search
Close this search box.

റാണാ അയ്യൂബിന്റെ പുസ്തകം കേരളത്തില്‍ സോളിഡാരിറ്റി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ് അനാട്ടമി ഓഫ് എ കവര്‍ അപ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റ് 11ന്  വൈകുന്നേരം 4 ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കും. സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റാണ് പുസ്തകം കേരളത്തില്‍ പ്രകാശനം ചെയ്യുന്നത്. ഗുജറാത്ത് വംശഹത്യ, വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിവയെക്കുറിച്ച് ഒളിക്യാമറാ ഓപ്പറേഷനിലൂടെ വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ ഈ പുസ്തകം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ഡല്‍ഹിയില്‍ വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങ് പ്രമുഖ മാധ്യമങ്ങളുടെ അസാനിധ്യംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. കോഴിക്കോട് നടക്കുന്ന പ്രകാശന ചടങ്ങില്‍ റാണാ അയ്യൂബ് പങ്കെടുക്കും. കെ.ഇ.എന്‍, എന്‍.പി. രാജേന്ദ്രന്‍, ഒ.അബ്ദുറഹ്മാന്‍, സി.എല്‍ തോമസ്, ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദിന്റെ അച്ഛന്‍ ഗോപിനാഥന്‍ പിള്ള, ടി. ശാക്കിര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles