Current Date

Search
Close this search box.
Search
Close this search box.

റഫ അതിര്‍ത്തി മൂന്നു ദിവസത്തേക്ക് തുറന്നുകൊടുത്തു

ഗസ്സ സിറ്റി: ഗസ്സ-ഈജിപ്ത് ക്രോസിങ് പോയിന്റായ റഫ അതിര്‍ത്തി മൂന്നു ദിവസത്തേക്ക് തുറന്നു കൊടുത്തു. ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളിലാണ് റഫ അതിര്‍ത്തി ഈജിപത് തുറന്നത്. ഈ ദിവസങ്ങളില്‍ ഇരു ഭാഗത്തുള്ളവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാമെന്ന് ഫലസ്തീന്‍,കൈറോ എംബസികള്‍ അറിയിച്ചു.

പലസ്തീന്‍ അംബാസിഡറും അറബ് ലീഗ് സ്ഥിരം പ്രതിനിധിയുമായ ദിയാബ് അല്‍ലൂഹ് ഈജിപ്ത് പ്രസിഡന്റിനും ഈജിപത് സുരക്ഷ സേനക്കും നന്ദി അറിയിച്ചു. 2018ല്‍ ആദ്യമായാണ് റഫ സഞ്ചാരത്തിനായി തുറന്നുകൊടുക്കുന്നത്. 2017 ഡിസംബറിലായിരുന്നു അതിര്‍ത്തി അവസാനമായി തുറന്നത്. 2017ല്‍ ആകെ 35 ദിവസം മാത്രമാണ് റഫ തുറന്നുകൊടുത്തിരുന്നത്.

ഫലസ്തീനിലെ പ്രധാന കക്ഷികളായ ഫതഹും ഹമാസും യോജിപ്പിലെത്തിയതിനെത്തുടര്‍ന്ന് റഫ ഉള്‍പ്പെടെയുള്ള ഗസ്സയിലെ ക്രോസിങ് പോയിന്റുകളുടെ ഉത്തരവാദിത്വം ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറിയിരുന്നു. ഗസ്സയില്‍ നിന്നും പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാനപ്പെട്ട അതിര്‍ത്തിയാണിത്.

 

Related Articles