Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഫോറം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സമാപിച്ചു

ദോഹ: ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് യൂത്ത്‌ഫോറം ഖത്തറിലെ ഏഴു മേഖലകളില്‍ സംഘടിപ്പിച്ചിരുന്ന പരിപാടികള്‍ സമാപിച്ചു. അല്‍ഖോര്‍, ദോഹ, മദീന ഖലീഫ, ഹിലാല്‍, വകറ, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഐന്‍ ഖാലിദ് എന്നിവിടങ്ങളിലായി നടന്ന പരിപാടികളില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്തു.
വകറ മേഖല നടത്തിയ യൂത്ത്മീറ്റില്‍ യൂത്ത്‌ഫോറം ആക്ടിങ്ങ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്  സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍ വ്വഹിച്ചു.  അക്രമാസക്ത ദേശീയത അരങ്ങ് തകര്‍ക്കുമ്പോള്‍  ”നാനാത്വത്തില്‍ ഏകത്വം” എന്നത് കേവലം ഇന്ത്യയുടെ ദേശീയ ഐക്യം പ്രകാശിപ്പിക്കുന്ന മുദ്രാവാക്യം  മാത്രമല്ല, എല്ലാ വംശീയവും ജാതീയവും ആയ അതിര്‍വരമ്പുകളെ അപ്രത്യക്ഷം ആക്കുന്ന വലിയ ഒരു ജീവിത രീതി കൂടെ ആണെന്നും  ഉള്‍ക്കൊള്ളലിന്റെയും പങ്കു വെക്കലിന്റെയും സംസ്‌കാരം ഉള്‍ക്കൊണ്ട് അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രത്യയ ശാസ്ത്രങ്ങളെ യുവാക്കള്‍ ചെറൂത്തു തോല്പ്പിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ദോഹ മേഖല ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന തലക്കെട്ടില്‍ നടത്തിയ യൂത്ത് മീറ്റില്‍ അതീഖ് റഹ്മാന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.  ഫജറുസ്സ്വാദിഖും അനീസുറഹ്മാനും ചേര്‍ന്ന്  ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം അവതരിപ്പിച്ചു തുടര്‍ന്ന് ക്വിസ് പ്രോഗ്രാം ഗാനമേള എന്നിവ അരങ്ങേറി. മദീന ഖലീഫ മേഖല ‘മൈ നാഷണ്‍ മൈ െ്രെപഡ്’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ യൂത്ത്മീറ്റിലെ സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍, സുഹൈല്‍ അബ്ദുല്‍ ജലീല്‍, സുനീര്‍, ഹാരിസ് എടവന തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും അരങ്ങേറി. ഹിലാല്‍ മേഖല ‘ഔര്‍ നാഷണ്‍ ഔര്‍ ലെജന്റ് ‘ എന്ന തലക്കെട്ടില്‍ നടത്തിയ പരിപാടിയില്‍ യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗം ജംഷീദ് ഇബ്രാഹീം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കോല്‍ക്കളി, ലൈവ് വാടസപ്പ് ക്വിസ്, തുടങ്ങിയവയും നടന്നു. അല്‍ഖോര്‍ അല്‍ മിസ്‌നദ് ലേബര്‍ ക്യാമ്പില്‍ നടന്ന പരിപാടിയില്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തിനു ശേഷം ദേശ ഭക്തി ഗാനങ്ങള്‍ അരങ്ങേറി.
ഇന്ത്യയുടെ പ്രതീക്ഷ യുവതയിലാണെന്നും ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ള രാജ്യം ഇന്ത്യയാണെന്നും  ലോകത്തിന്  ഏറ്റവുമധികം ബൗദ്ധിക ശേഷി  സംഭാവന ചെയ്യാന്‍ പോകുന്നത് ഇന്ത്യന്‍ യുവത ആയിരിക്കും. രാജ്യത്ത് വളര്‍ന്നു വരുന്ന അനൈക്യത്തിന്റെ അപകടം യുവാക്കള്‍ തിരിച്ചറിയണം.സഹിഷ്ണുതയുടെ ഭൂമികയില്‍ നിന്ന് കൊണ്ട് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇന്ത്യയെ ലോകോത്തര ശക്തിയാക്കി വളര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും വിവിധ യൂത്ത് മീറ്റുകളിലായി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കിയവര്‍ പറഞ്ഞു.
റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ കൊണ്ട് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ബാഡ്മിന്റണ്‍ താരം സിന്ദു, ഗുസ്തി  താരം  സാക്ഷി മാലിക് എന്നിവര്‍ക്കുള്ള   അനുമോദന സന്ദേശം യൂത്ത്മീറ്റുകളില്‍ വായിച്ചു.

Related Articles