Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ സൗഹൃദസംഗമവും പ്രൊഫഷണല്‍ ട്രൈനിംഗും സംഘടിപ്പിച്ചു

അല്‍ഖോബാര്‍: യൂത്ത് ഇന്ത്യ അല്‍ഖോബാര്‍ ചാപ്റ്റര്‍ ആദര്‍ശ യുവത്വം എന്ന തലക്കെട്ടില്‍ സൗഹൃദസംഗമവും പ്രൊഫഷണല്‍ ട്രൈനിംഗും സംഘടിപ്പിച്ചു. അഖ്‌റബിയ യൂത്ത് ഇന്ത്യ ഹാളില്‍ സംഘടിപ്പിച്ച സംഗമം തനിമ അല്‍ ഖോബാര്‍ പ്രതിനിധി അബ്ദുല്‍ കബീര്‍ ഉദ്ഘാടനം ചെയ്തു. യുവത്വം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിച്ച് സമൂഹത്തില്‍ നന്മയുടെ പ്രചാരകരാവാനും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് ഇന്ത്യ പ്രൊഫഷണല്‍ ക്ലബ് സംഘടിപ്പിച്ച പ്രൊഫഷണല്‍ ട്രൈനിംഗും സൗഹൃദസംഗമത്തിന്റെ ഭാഗമായി നടന്നു. യൂത്ത് ഇന്ത്യ സൗദി കേന്ദ്ര ജനറല്‍ സെക്രട്ടറി ഹിഷാം എസ്. ടി. െ്രെടനിംഗിന് നേതൃത്വം നല്‍കി. ടൈം മാനേജ്‌മെന്റിന്റെ വിവിധ വശങ്ങളെ പ്രതിപാദിക്കുന്ന പോമോഡോറോ ടെക്‌നിക്‌സാണ് ഹിഷാം പരിചയപ്പെടുത്തിയത്. യൂത്ത് ഇന്ത്യ അല്‍ ഖോബാര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അനീസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജഹ്ഫര്‍ മുഹമ്മദ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം നിസാര്‍ നന്ദിയും പറഞ്ഞു. ബിലാല്‍ അബ്ദുല്‍ സത്താര്‍ ഖിറാഅത്ത് നടത്തി. ഹസ്സന്‍ നിഷാം, ത്വയ്യിബ്, ഉവൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles