Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിമിന് തീവ്രവാദിയാകാന്‍ കഴിയില്ല: പേരോട് അബ്ദുറഹ്മാന്‍ സഖാഫി

ദുബൈ: മാനവ സമൂഹമുള്‍പെടെ സര്‍വര്‍ക്കും ശാന്തിയും സമാധാനവും സുരക്ഷയും പകരുന്ന ഇസ്‌ലാമിന്റെ വക്താക്കള്‍ ഒരിക്കലും തീവ്രവാദികളാവുകയില്ലെന്നും മുസ്‌ലിമിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസതാവിച്ചു. ബര്‍ദുബൈ ഐ.സി.എഫിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന വാര്‍ഷികാഘോഷ സമാപനമായി സംഘടിപ്പിച്ച മെമ്മറൈസ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം. തീവ്രവാദം നശീകരണമാണ് ലക്ഷ്യമാക്കുന്നത്; ഇസ്‌ലാമാകട്ടെ സമാധാനവും. സഹജീവി സ്‌നേഹവും വിട്ടുവീഴ്ചാ മനസ്തിഥിയും ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. യഥാര്‍ഥ മുസ്‌ലിം അതിനനുസരിച്ച് തന്റെ ജീവിതം ക്രമപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മപ്പെടത്തി. അല്‍മുസല്ല ടവര്‍ ആര്‍.കെ.സുലൈമാന്‍ ഹാജി നഗറില്‍ നടന്നസമ്മേളനംഐ.സി.എഫ് ദുബൈ സെന്‍്രട്രല്‍ പ്രസിഡണ്ട് മുസ്തഫാ ദാരിമി വിളയൂരിന്റെ അധ്യക്ഷതയില്‍ ഐ.സി.എഫ് നാഷണല്‍ പ്രസിഡണ്ട് മുസ്തഫാ ദാരിമി കടാങ്കോട് ഉദ്ഘാടനം ചെയ്തു.മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി മെമ്മറൈസ് സന്ദേശം നല്‍കി. ഇസ്മാഈല്‍ ഉദിനൂര്‍, അബ്ദുല്‍ ഹയ്യ് അഹ്‌സനി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹ്‌യദ്ദീന്‍ സഖാഫി പുകയൂര്‍ സ്വാഗതവും അബ്ദുല്‍ഖാദിര്‍ചാലിശ്ശേരി നന്ദിയും പറഞ്ഞു.

Related Articles