Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷിയുണ്ട്: മായാവതി

ന്യൂഡല്‍ഹി: മുത്വലാഖ് അടക്കമുള്ള മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ ഇടപെടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി രംഗത്ത്. മതപരമായ കാര്യങ്ങള്‍ അത് അനുഷ്ഠിക്കുന്നവര്‍ക്ക് വിട്ടുകൊടുക്കണം. ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ മറ്റ് മതങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല. സ്വരചേര്‍ച്ചയുണ്ടാവേണ്ടത് ആവശ്യമാണ്. മുസ്‌ലിം സ്ത്രീകള്‍ സ്വന്തം നിലക്ക് ബോധവതികളും തങ്ങളുടെ കാഴ്ച്ചപാടുകള്‍ അവതരിപ്പിക്കാനുള്ള ശേഷിയുള്ളവരുമാണ്. എന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മായാവതി പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യത്തില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ മുത്വലാഖ് വീണ്ടും ചൂടുപിടിച്ച വിഷയമായി മാറിയിരിക്കുകയാണ്. 403 മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ 100 മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലത്തില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായക സ്വാധീനമാണ് ഉണ്ടാക്കുക. തെരെഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ മുത്വലാഖ്, രാമക്ഷേത്രം വിഷയങ്ങളില്‍ പാടിയത് തന്നെ വീണ്ടും പാടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അവരുടെ തെരെഞ്ഞെടുപ്പ് തന്ത്രം ഹിന്ദുക്കളും മുസ്‌ലിംകളും തിരിച്ചറിയണമെന്നും  മായാവതി കൂട്ടിചേര്‍ത്തു.

Related Articles