Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഐക്യം ഏറ്റവും ആവശ്യമായ സന്ദര്‍ഭമാണിത്: ലോക മുസ്‌ലിം പണ്ഡിതവേദി

ദോഹ: എല്ലാ കാലത്തും ആവശ്യമായ ഒന്നാണ് മുസ്‌ലിം ഐക്യമെന്നും എന്നാല്‍ ആ ആവശ്യം ഏറ്റവും കൂടുതല്‍ ശക്തമായിരിക്കുന്ന സമയമാണിതെന്നും ലോക മുസ്‌ലിം പണ്ഡിതവേദിയുടെ പ്രസ്താവന വ്യക്തമാക്കി. ഐക്യദാര്‍ഢ്യത്തിലൂടെയും പരസ്പര സഹായത്തിലൂടെയുമല്ലാതെ മുസ്‌ലിം സമൂഹത്തിന് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കി.
ശാഖാപരമായ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. വിയോജിപ്പിന്റെ മര്യാദകള്‍ പാലിക്കുന്നിടത്തോളം ആ അതുകൊണ്ട് ദോഷമൊന്നും ഇല്ല. ദൈവിക നിശ്ചയത്തിന്റെയും മനുഷ്യപ്രകൃതിയുടെയും ഭാഗമാണത്. തനിപ്പകര്‍പ്പുകളായിട്ടല്ല മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വ്യത്യസ്തമായ ചിന്താശേഷിയും താല്‍പര്യങ്ങളുമാണ് മനുഷ്യര്‍ക്കിടയിലുള്ളത്. അഭിപ്രായ വ്യത്യാസങ്ങള്‍ മുസ്‌ലിം സമൂഹത്തോടുള്ള കാരുണ്യത്തിന്റെ ഭാഗമാണ്. ശരീഅത്തില്‍ ഒരൊറ്റ അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ മുസ്‌ലിം സമൂഹത്തിന് വലിയ പ്രയാസങ്ങള്‍ അത് സൃഷ്ടിക്കുമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ വൈരുദ്ധ്യങ്ങളും ഏറ്റുമുട്ടലുമായി കാണുന്നതിന് പകരം വൈവിധ്യങ്ങളായി കാണാന്‍ സാധിക്കേണ്ടത് അനിവാര്യമാണ്. വിയോജിപ്പിന്റെ രീതിശാസ്ത്രം എല്ലാവരും പാലിക്കണം. നമ്മുടെ അഭിപ്രായങ്ങള്‍ വ്യത്യസ്തമാകുമ്പോഴും മനസ്സുകള്‍ ഒരിക്കലും വിഘടിക്കരുത്. മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഉറപ്പുള്ള കെട്ടിടം പോലെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ നമുക്ക് സാധിക്കണം. ശത്രുവിന് കടന്നു കയറാനുള്ള ഒരു വിടവും അതില്‍ നാം ഉണ്ടാക്കി കൊടുക്കരുത്. എന്ന് പ്രസ്താവന ആവശ്യപ്പെട്ടു.
മുസ്‌ലിം സമൂഹത്തിന് നേതൃത്വം നല്‍കുന്ന പണ്ഡിതന്‍മാരില്‍ നിന്നാണ് ഐക്യത്തിന് തുടക്കം കുറിക്കേണ്ടതെന്നും ‘യോജിപ്പുള്ള കാര്യങ്ങളില്‍ പരസ്പരം സഹകരിക്കാം, വിയോജിപ്പുള്ള വിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാം’ എന്നതായിരിക്കണം അതിന്റെ അടിസ്ഥാനമെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.

Related Articles